വായനക്കൂട്ടം എന്ന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 17 ന് ഇരിങ്ങാലക്കുട ബോയ്സ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ നടക്കുന്ന ഏകദിന ശില്‍പശാലയില്‍ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരും നിര്‍ബന്ധമായി പങ്കെടുക്കേണ്ടതാണ്.

Monday, October 9, 2017

2017-2018 വര്‍ഷത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍


  1. എന്‍എസ്എസ് രജത ഭവനം : ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി  ഭവന രഹിതരായ സഹപാഠികള്‍ക്കു ഓരോ ജില്ലയിലും  കുറഞ്ഞത് 25 ഭവനമെങ്കിലും നിര്‍മ്മിച്ചു നല്‍കുന്നു.. ജനുവരി ആദ്യവാരത്തല്‍ സംസ്ഥാനതല താക്കോല്‍ ദാനവും നിര്‍വ്വഹിക്കുന്നപദ്ധതി
  2. എന്‍എസ്എസ് രജത ഗ്രാമം :     ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ്  സ്‌കീമിന്റെ രജത ജൂബിലിയുടെ ഭാഗമായി  ഈ വര്‍ഷം ദത്ത് ഗ്രാമം എന്ന ആശയത്തിന് പ്രാധാന്യം നല്‍കി  മാതൃകാ ഗ്രാമം സൃഷ്ടിക്കുന്നതിനു വേണ്ടി വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുന്നു.  ഈ പദ്ധതിയുടെ ലക്ഷ്യം എല്ലാവിധ ഭൗതിക സാഹചര്യങ്ങളുമുള്ള സ്വയം പര്യാപ്തമായ ഗ്രാങ്ങളെ സൃഷ്ടിക്കുക എന്നതാണ്. എല്ലാ എന്‍എസ്എസ് യൂണിറ്റുകള്‍ക്കും  ദത്തു ഗ്രാമം ഉണ്ടായിരിക്കണം.  ഈ ഗ്രാമത്തിലാണ് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കേണ്ടത്.  കഴിഞ്ഞ വര്‍ഷത്തെ ദത്തുഗ്രാമത്തെയോ പുതിയ ഒരു വാര്‍ഡിനെയോ/കോളനിയോ/ഗ്രാമത്തെയോ എന്‍എസ്എസ് രജത ഗ്രാമമായി തെരഞ്ഞെടുക്കാം. ഈ ഗ്രാമങ്ങള്‍ മറ്റു ഗ്രാമങ്ങള്‍ക്കു മാതൃകയായി മാറുകയും വേണം.
  3. സുഭിക്ഷം(കൃഷിക്കൂട്ടം)   :സുഭിക്ഷം  പദ്ധതി ലക്ഷ്യമിടുന്നത്  കാര്‍ഷിക സംസ്‌കാരം വിദ്യാര്‍ത്ഥികളിലൂടെ തിരികെ കൊണ്ടു  വരുകയും ഭക്ഷ്യ സുരക്ഷയുമാണ്.  പരമ്പരാഗത രീതിയിലുള്ള കൃഷിരീതി വിദ്യാര്‍ത്ഥി    സമൂഹത്തില്‍ ആവേശം ജനിപ്പിയ്ക്കുന്നതാണ്.  സ്‌കൂളിലും ദത്തുഗ്രാമത്തിലും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നു. ദേശീയ ഉത്സവമായ ഓണത്തിനും/ക്രിസ്മസ് ഒഴിവിലെ സ്‌പെഷ്യല്‍ ക്യാമ്പിനും വോളണ്ടിയര്‍മാര്‍ ക്യാമ്പസില്‍ കൃഷി ചെയ്ത കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ്‌
  4. ഗ്രീന്‍ പ്രോട്ടോകോള്‍ - ഹയര്‍ സെക്കണ്ടറി എല്ലാ എന്‍എസ്എസ് യൂണിറ്റുകളിലും പ്ലാസ്റ്റിക്ക് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിനു വേണ്ടി നടപ്പിലാക്കി വരുന്ന പദ്ധതി. എന്‍എസ്എസ് യൂണിറ്റുകളില്‍ ഡിസ്‌പോസബിള്‍ ഗ്ലാസുകള്‍ ഒഴിവാക്കുകയും സ്റ്റീല്‍ ഗ്ലാസുകള്‍ ഉപയോഗിക്കുകയും ചെയ്യുക. പ്ലാസ്റ്റിക്ക് കുപ്പികളില്‍ വെള്ളം കൊണ്ടു വരുന്നത് ഒഴിവാക്കാനായി  ബോധവല്‍ക്കരണം നടത്തുക.  പ്ലാസ്റ്റിക്ക് പേപ്പര്‍, ഇല എന്നിവയില്‍ ഭക്ഷണ സാധനങ്ങള്‍ സ്‌കൂളുകളില്‍ കൊണ്ടുവരുന്നത് ഒഴിവാക്കിയാല്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസ്സുകളും ദത്തുഗ്രാമത്തിലെ പൊതുപരിപാടികളില്‍ - വിവാഹം, മരണം, മറ്റു  ചെറിയ ചടങ്ങുകള്‍ എന്നിവയ്ക്ക് ഉപയോഗിക്കുന്നതിനായി ബോധവല്‍ക്കരണം നടത്താവുന്നതാണ്

  5. ആരോഗ്യരംഗം- സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍, അവയവദാന ബോധവല്‍ക്കരണം, രക്തദാന ക്യാമ്പ്, സൗജന്യ ജീവിതശൈലീരോഗ നിര്‍ണ്ണയ ക്യാമ്പ്, ജങ്ക് ഫുഡിനെതിരെയുള്ള ബോധവല്‍ക്കരണം,ശുദ്ധവും സമീകൃതവുമായ ആഹാരം ശീലമാക്കുന്നതിനും യോഗ, വ്യായാമം എന്നിവ നിത്യജീവിതത്തില്‍ സ്വീകരിക്കുക എന്നിവ
    അനുബന്ധ പ്രവര്‍ത്തനങ്ങള്‍ താഴെക്കൊടുക്കുന്നു.
    കൊതുകു നിര്‍മ്മാര്‍ജ്ജനം :-എല്ലാ ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റുകളും ഡെങ്കിപ്പനിക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണ്.  കൊതുകു നിര്‍മ്മാര്‍ജ്ജനം, ഗപ്പി മീനുകളെ വിതരണം ചെയ്യുക,  ഓടകളിലും വെള്ളം ഒഴുകുന്ന സ്ഥലങ്ങളിലും (കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും) ഗപ്പി മീനുകളെ നിക്ഷേപിക്കുക എന്നിവ.

    ജീവിതശൈലീ രോഗപ്രതിരോധ ബോധവല്‍ക്കരണ പരിപാടി ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ എല്ലാ എന്‍എസ്എസ് യൂണിറ്റുകളും നവംബര്‍ 14ന് രാവിലെ ആഗോള പ്രമേഹനടത്തം 2017 സംഘടിപ്പിക്കേണ്ടതാണ്. പരിപാടിയുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ എന്‍എസ്എസ് വോളണ്ടിയേഴ്‌സിന്റെ നേതൃത്വത്തില്‍ മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷകര്‍ത്താക്കളെയും  യുവജനങ്ങളെയും ആഗോള പ്രമേഹനടത്തം 2017 പരിപാടിയില്‍ പങ്കെടുപ്പിക്കേണ്ടതാണ്. സമൂഹത്തിലെ ജനപ്രതിനിധികള്‍/പ്രമുഖ വ്യക്തികള്‍ എന്നിവരെ ഈ സംരഭത്തിലേക്ക് ക്ഷണിക്കുകയും റാലിയില്‍ പങ്കെടുപ്പിക്കുകയും വേണം. ജീവിതശൈലി രോഗങ്ങള്‍ക്കെതിരെ 'ആഗോള പ്രമേഹനടത്തം 2017' റാലിയില്‍ ഉപയോഗിക്കുന്നതിനാവശ്യമായ പ്ലക്കാര്‍ഡ്, ചിത്രങ്ങള്‍, സ്ലോഗണ്‍, കാര്‍ട്ടൂണ്‍ എന്നിവ യൂണിറ്റ് തലത്തില്‍ തയ്യാറാക്കാം. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍/സെമിനാര്‍/ക്ലാസ്സുകള്‍ എന്നിവ സംഘടിപ്പിക്കാം


  6. പാഥേയം: എല്ലാ ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റുകളും മാസത്തില്‍ ഒരു ദിവസമെങ്കിലും അവശത അനുഭവിക്കുന്നവര്‍ക്ക്(അനാഥാലയം, വൃദ്ധസദനം, ആശുപത്രികള്‍, ഭിന്നശേഷിക്കാര്‍) ഒരു നേരത്തെ ഭക്ഷണം നല്‍കുന്ന പദ്ധതി.  പ്രധാന ആശുപത്രികളിലും ഈപദ്ധതി നടപ്പിലാക്കാവുന്നതാണ്.

  7. ബാല്‍ സ്വച്ഛതാ മിഷന്‍ സ്വച്ഛ് ഭാരതിന്റെ ഭാഗമായ ബാല്‍ സ്വച്ഛതാ മിഷന്‍ ഒക്‌ടോബര്‍ 2 മുതല്‍ ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൊതുസ്ഥലങ്ങള്‍, വിദ്യാലയം എന്നിവിടങ്ങളില്‍ നടപ്പിലാക്കേണ്ടതാണ്.  സ്വച്ഛ് ഭാരതിന്റെ ഭാഗമായി  എന്‍എസ്എസ് യൂണിറ്റുകളില്‍ നടപ്പിലാക്കുന്ന പദ്ധതി. ദത്തു ഗ്രാമത്തെ  മാലിന്യമുക്തമാക്കാന്‍ വേണ്ടി പ്രദേശവാസികളുമായി ചേര്‍ന്ന്  പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടതാണ്.
  8. പാലിയേറ്റീവ് കെയര്‍      ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം എല്ലാ യൂണിറ്റുകളിലുമായി നടപ്പിലാക്കുന്ന ആരോഗ്യമേഖലയിലെ പ്രധാന പ്രവര്‍ത്തനമാണ് അവശത അനുഭവിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കുക. പാലിയേറ്റീവ് കെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വോളണ്ടിയര്‍മാരെ ഗ്രൂപ്പുകളായി തിരിച്ച് ദത്തുഗ്രാമത്തില്‍  അവശത അനുഭവിക്കുന്നതും ഒറ്റപ്പെട്ടു ജീവിക്കുന്ന     സഹായം     ആവശ്യമുള്ളതുമായ              ജനവിഭാഗത്തെ കണ്ടെത്തി അവരെ സാധാരണ ജീവിതത്തിലേക്ക് നയിക്കാന്‍ സഹായിക്കാം.
  9. ഹരിതം ഹരിതസ്പര്‍ശം (പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍)      ലോക പരിസ്ഥിതി ദിനം 2017 ന്റെ മുദ്രാവാക്യമായി യുഎന്‍ പ്രഖ്യാപിച്ചിട്ടുള്ളത് '  രീിിലരശേിഴ  ുലീുഹല  ീേ  ിമൗേൃല' .   മനുഷ്യനെ പരിസ്ഥിതിയുമായി ബന്ധിപ്പിക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രധാന ലക്ഷ്യം. പരിസ്ഥിതി/പ്രകൃതി സംരക്ഷണം എന്നത് വനസമ്പത്തും     മാനവസമ്പത്തും ഉള്‍ക്കൊള്ളുന്ന സുസ്ഥിരവികസനമാണ്.       ഹയര്‍ സെക്കണ്ടറി നാഷണല്‍ സര്‍വ്വീസ് സ്‌കീം വിവിധ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു . യൂണിറ്റുകളില്‍ നടപ്പിലാക്കാവുന്ന പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തും  ദത്തു ഗ്രാമത്തിലും വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിയ്ക്കാം.   തണല്‍ മരങ്ങള്‍ക്കും ഫലവൃക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കി വേണം ഈ പ്രവര്‍ത്തനം നടപ്പിലാക്കേണ്ടത്.  ഓരോ വോളണ്ടിയറും 4 വൃക്ഷതൈകള്‍ വച്ചുപിടിപ്പിയ്ക്കാവുന്നതാണ്.  ഉദാ: കണിക്കൊന്ന, പ്ലാവ്, മാവ്, കശുമാവ്, തെങ്ങ് മുതലായവ
    1,ജല സ്രോതസ്സുകള്‍, പുഴകള്‍, കനാലുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാം. മുള, രാമച്ചം, കൈത,കണ്ടല്‍ച്ചെടികള്‍ തുടങ്ങിയവ ജലസ്രോതസ്സുകളുടെ സമീപം വച്ചുപിടിപ്പിയ്ക്കാവുന്നതാണ്.

     2,തരിശു പ്രദേശങ്ങള്‍ , പുറമ്പോക്ക് ഭൂമി, മൊട്ടകുന്നുകള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന ഫലവൃക്ഷത്തൈകള്‍, ഔഷധച്ചെടികള്‍ എന്നിവ വച്ചുപിടിപ്പിച്ച് പരിപാലിക്കാവുന്നതാണ്.

    3,മഴക്കുഴി നിര്‍മ്മാണം, കിണര്‍ റീചാര്‍ജ്ജിംഗ് ,2007-08 തുടങ്ങിയ പലതുള്ളി പ്രോഗ്രാം വീണ്ടും സജീവമാക്കുന്നു. 4,പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനം, കമ്പോസ്റ്റ് നിര്‍മ്മാണം
  10. ലഹരി വിമുക്ത ഗ്രാമം (കാവലാള്‍)                               മദ്യത്തിനും മയക്കുമരുന്നിനും എതിരെ ഹ്രസ്വ ചിത്രങ്ങളിലൂടെ  ജനങ്ങള്‍ക്ക്/സമൂഹത്തിന് ബോധവല്‍ക്കരണ പ്രവര്‍ത്തനം നടപ്പിലാക്കുക.വിദ്യാലയത്തിലെ എന്‍എസ്എസ് വോളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ പോസ്റ്റര്‍ പ്രദര്‍ശനം, റാലി, തെരുവുനാടകം എന്നിവ സംഘടിപ്പിക്കാം. എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ്, ആരോഗ്യവകുപ്പ്, പോലീസ് തുടങ്ങിയവരുടെ സേവനം ലഭ്യമാക്കാവുന്നതാണ്. വിവിധ തരത്തിലുള്ള  ബോധവല്‍ക്കരണ പോസ്റ്ററുകള്‍ വിദ്യാലയത്തില്‍ പ്രദര്‍ശിപ്പിക്കാം.
  11. പുനര്‍ജനി - അവയവ ദാന ബോധവല്‍ക്കരണ പരിപാടി ഓരോ യൂണിറ്റും തങ്ങളുടെ ദത്തു ഗ്രാമത്തിലെയും സ്‌കൂള്‍ പരിസരങ്ങളിലെയും രണ്ട് വ്യക്തികളെ കൊണ്ട്   അവയവം ദാനം ചെയ്യിപ്പിക്കുക എന്നതാണ് ഉദ്ദേശ്യലക്ഷ്യം.  അതിനുവേണ്ടി വ്യാപകമായി ഊര്‍ജിതമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.  അവയവദാന പ്രോഗ്രാം 'പുനര്‍ജ്ജനി'  എന്ന് നാമകരണം ചെയ്തിരിക്കുന്നു.
  12. സ്‌നേഹസ്പര്‍ശം (വയോജന പരിപാലനം)       വയോജന പരിപാലനം നടത്തുന്ന സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും അവിടെ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരോടൊത്ത്   സമയം ചെലവഴിക്കുകയും ,  വോളണ്ടിയര്‍മാരെ ഗ്രൂപ്പുകളായി തിരിച്ച് വൃദ്ധസദനത്തിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.  അവിടെ താമസിക്കുന്ന മുതിര്‍ന്ന പൗരന്‍മാരുടെ അറിവുകള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാവുന്നതാണ്.     എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ഒരു പൂന്തോട്ടം നിര്‍മ്മിച്ചു നല്‍കുന്നത് ഉത്തമമായിരിക്കും.
  13. കൈത്താങ്ങ് ആദിവാസി മേഖല കേന്ദ്രീകരിച്ച്        വീടുനിര്‍മ്മാണം, ബദല്‍ സ്‌കൂള്‍ നിര്‍മ്മാണം, ശൗചാലയ നിര്‍മ്മാണം, സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍,  പഠനോപകരണങ്ങള്‍ വിതരണം,  മെഡിക്കല്‍ ക്യാമ്പുകള്‍      തുടങ്ങിയവ സംഘടിപ്പിക്കാവുന്നതാണ്.
  14. സാക്ഷരത/ കമ്പ്യൂട്ടര്‍ സാക്ഷരത     ദത്തു ഗ്രാമത്തിലെ സര്‍വ്വേയുടെ     ഭാഗമായി കണ്ടെത്തുന്ന നിരക്ഷരരായ വ്യക്തികള്‍ക്ക് സാക്ഷരതാ മിഷന്റെ സഹായത്തോടെ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.  അക്ഷയാ കേന്ദ്രത്തിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.
  15. നമുക്കൊപ്പം----ഭിന്നശേഷിക്കാര്‍ക്ക്   ആവശ്യമായ   സേവനങ്ങള്‍   നല്‍കി    വരുന്നു. ഭിന്നശേഷിക്കാരെ കണ്ടെത്താനും അവര്‍ക്കു ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ച് അറിവ് നല്‍കാനും ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ അവരെ എത്തിക്കുന്നതിനും ക്യാമ്പ് നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുകയുമാണ് എന്‍എസ്എസിന്റെ പ്രവര്‍ത്തനം.
  16. പൈതൃകം                        പ്രാദേശികമായി സംരക്ഷിക്കേണ്ട സ്മാരകങ്ങള്‍, ദേശീയ, തദ്ദേശീയമായി പ്രാധാന്യമുള്ള സ്ഥലങ്ങള്‍.  സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വ്യക്തികളുടെ സ്മാരകങ്ങള്‍, പ്രദേശങ്ങള്‍, കോട്ടകള്‍ എന്നിവ സംരക്ഷിക്കുകയും അതിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തിന്റെ അറിവിലെത്തിക്കുക. പൈതൃകം പ്രോജക്ടിന്റെ ഭാഗമായി ജില്ലാ കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ ഒരു ജില്ലയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 50 വോളണ്ടിയര്‍മാര്‍ക്ക് അന്തര്‍ജില്ലാ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം ഒരുക്കുന്നു. മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പും/സാംസ്‌ക്കാരിക വിനിമയവും ഇതോടൊപ്പം ഒരുക്കുന്നു.
  17. അക്ഷരദീപം           വായനയെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദത്തുഗ്രാമത്തിലെ പ്രമുഖ വ്യക്തികളുമായി ആശയ   വിനിമയം നടത്തി നിലവില്‍ പ്രവര്‍ത്തിക്കുന്നതോ/പ്രവര്‍ത്തനം    നിലച്ചു പേയതോ/ പുതിയതായി ആരംഭിക്കാന്‍ കഴിയുന്നതുമായ   ഒരു വായനശാലയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍, മാഗസിനുകള്‍ തുടങ്ങിയവ ദത്തു ഗ്രാമത്തിലെ വീടുകളില്‍ നിന്ന് ശേഖരിച്ച്    നല്‍കാവുന്നതാണ്.     എല്ലാ ആഴ്ചയിലും എന്‍എസ്എസ് യൂണിറ്റില്‍ നിന്ന് 2 വോളണ്ടിയര്‍മാരില്‍ കുറയാത്ത ടീം ഇത്തരം ലൈബ്രറി/ഗ്രാമശാല എന്നിവ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനത്തെക്കുറിച്ച് വിശദമായി പരിശോധിച്ച് മനസിലാക്കുകയും വേണം.   വരും വര്‍ഷങ്ങളില്‍ വോളണ്ടിയര്‍ തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും ഗ്രന്ഥശാലയില്‍ അംഗത്വം നേടിയവര്‍ക്ക് മുന്‍ഗണന നല്‍കാവുന്നതാണ്‌
  18. സ്‌നേഹ സമ്മാനം                         ഹയര്‍ സെക്കണ്ടറി എന്‍എസ്എസ് യൂണിറ്റുകള്‍ അംഗന്‍വാടികളുടെ കെട്ടിട നിര്‍മ്മാണം, പുനരുദ്ധാരണ പ്രവര്‍ത്തനം, പരിസരം  വൃത്തിയാക്കല്‍, കളിസ്ഥലം ഒരുക്കല്‍, കുഞ്ഞുക്കള്‍ക്കാവശ്യമായ പഠന, കളി ഉപകരണങ്ങള്‍ സമ്മാനിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാവുന്നതാണ്.  ഇത്തരം  പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം പിരിക്കാന്‍ പാടില്ല.  എന്നാല്‍ സാധന സാമഗ്രികള്‍ ശേഖരിക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന എന്‍എസ്എസ് യൂണിറ്റുകള്‍ പഞ്ചായത്തുകളെ സമീപിച്ച് വിവിധ ആനുകൂല്യങ്ങള്‍ നേടിയെടുത്ത് അംഗന്‍വാടി/നഴ്‌സറികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാവുന്നതാണ്.
  19. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന്  പ്രാധാന്യം നല്‍കുന്നതിനായി എല്ലാ എന്‍എസ്എസ് വോളണ്ടിയര്‍മാരും മഷി പേന ഉപയോഗിക്കാന്‍ പ്രോത്സാഹനം നല്‍കേണ്ടതാണ്.
     
  20. പിറന്നാള്‍ ദിനത്തില്‍ ഒരു പുസ്തകം ലൈബ്രറിക്ക് നല്‍കാന്‍ വോളണ്ടിയര്‍മാര്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്.

വാര്‍ഷിക പദ്ധതി രൂപരേഖ